'ജനങ്ങളെ ദ്രോഹിക്കുന്ന പദ്ധതി': കെ-റെയിലിൽ നിന്നും സർക്കാർ പിന്മാറണം; ഇടി മുഹമ്മദ് ബഷീർ
ശൂന്യവേളയിലാണ് കെ റെയില്‍ പ്രശ്‌നം ഇ.ടി സഭയില്‍ ഉന്നയിച്ചത്. കെ-റെയില്‍ പദ്ധതി അനാവശ്യമാണ്. കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതിന് മാത്രമാണ് പദ്ധതിയെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കെ-റെയില്‍ പദ്ധതിയിൽ നിന്നും കേന്ദ്ര, കേരള സർക്കാറുകൾ പിന്തിരിയണമെന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ യുഡിഎഫ് എം.പിമാര്‍ ശക്തമായി പിന്തുണക്കുകയും ചെയ്തു. ശൂന്യവേളയിലാണ് കെ റെയില്‍ പ്രശ്‌നം ഇ.ടി സഭയില്‍ ഉന്നയിച്ചത്. കെ-റെയില്‍ പദ്ധതി അനാവശ്യമാണ്. കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതിന് മാത്രമാണ് പദ്ധതിയെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
'524 .35 കി.മി ദൂരമുള്ള ഈ പാത ഒരിക്കലും പ്രായോഗികമല്ല. ഈ പദ്ധതിക്കായി മുടക്കുന്ന തുകയും പ്രയോജനവും തമ്മില്‍ യാതൊരു ബന്ധവുമില്ല. 20000 ലധികം ആളുകള്‍ ഇതിന്റെ ഫലമായി കുടിയൊഴിക്കപ്പെടും. യാതൊരു പഠനവും ഇക്കാര്യത്തില്‍ നടന്നിട്ടില്ല. ഗതാഗത സര്‍വ്വേ, പാരിസിത്ഥിതിക പഠനം, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഇവയൊന്നും ഇത് സംബന്ധിച്ച് നടത്തിയിട്ടില്ല. ഡി.പി.ആര്‍ തന്നെ തയ്യാറാക്കിയത് സങ്കല്‍പ്പങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിലാണ്- ഇടി വ്യക്തമാക്കി.
'ചെലവും വരവും രണ്ടും വിശ്വസിനീയമല്ല. ഒരു സാഹചര്യത്തിലും പ്രയോജനകരമല്ലാത്ത ഈ പദ്ധതിക്കെതിരെ കേരളത്തില്‍ ശക്തമായ ജനവികാരം ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ഇ. ടി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. വിവേകശൂന്യമായ ഈ പദ്ധതിയില്‍ നിന്നും കേരള, കേന്ദ്ര സര്‍ക്കാറുകള്‍ പിന്തിരിയണമെന്നും ഇ.ടി.പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.