കേരള സർവകലാശാലയിലെ മലയാള നിഘണ്ടു മേധാവിയുടെ നിയമനത്തിൽ ഗവർണർ റിപ്പോർട്ട് തേടി

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ആർ.മോഹനന്‍റെ ഭാര്യ ഡോക്ടർ പൂർണിമ മോഹനനെ ഈ തസ്തികയിൽ നിയമിച്ചത് വിവാദമായിരുന്നു.

Update: 2021-07-13 14:59 GMT
Editor : Nidhin | By : Web Desk
Advertising

കേരള സർവലാശാലയിലെ മലയാള നിഘണ്ടു മേധാവിയുടെ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോർട്ട് തേടി. ഓർഡിനൻസ് മറികടന്നു ഡോക്ടർ പൂർണ്ണിമ മോഹനെ നിയമിച്ചു എന്ന പരാതിയിൽ ആണ് ഗവർണറുടെ ഇടപെടൽ. കേരള സർവകലാശാല വൈസ് ചാൻസലറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കേരള സർവകലാശാല മലയാള മഹാനിഘണ്ടു മേധാവിയുടെ നിയമനത്തിനായി യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായാണ് ആരോപണം. വിജ്ഞാപനത്തിൽ നിശ്ചയിക്കപ്പെട്ട ബിരുദയോഗ്യതകളോടൊപ്പം സംസ്‌കൃത ഭാഷാ ഗവേഷണ ബിരുദമാണ് കൂട്ടിച്ചേർത്തത്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ആർ.മോഹനന്‍റെ ഭാര്യ ഡോക്ടർ പൂർണിമ മോഹനനെ ഈ തസ്തികയിൽ നിയമിച്ചത് വിവാദമായിരുന്നു.

മലയാള മഹാനിഘണ്ടു മേധാവിയായി ഡോക്ടർ പൂർണിമ മോഹനനെ നിയമിച്ചതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് നിയമനം എന്നായിരുന്നു പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News