മുഖ്യമന്ത്രിയും സർക്കാരും തെറ്റ് ചെയ്താൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്: കെ. സുധാകരൻ

വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നെ അറിയിച്ചില്ലെന്ന് കാണിച്ചായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചത്

Update: 2022-11-04 13:26 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശപര്യടനം അറിയിച്ചില്ലെന്ന് കാണിച്ച് രാഷ്ട്രപതിക്ക് ഗവർണർ കത്തയച്ചത് ശരിയായ നടപടിയാണെന്നും മുഖ്യമന്ത്രിയും സർക്കാരും തെറ്റ് ചെയ്താൽ ബന്ധപ്പെട്ടവരെ അറിയിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. യോഗ്യതയില്ലാത്തവരെ വി.സിയായി നിയമിച്ചതടക്കം ഗവർണറുടെ നടപടികളിൽ തെറ്റും ശരിയുമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ആർഎസ്എസ് നേതാവിനെ കാണാൻ പോയതിലും മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞതിലും തങ്ങൾ ഗവർണറെ വിമർശിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ ഭാഗത്ത് അതിലേറെ തെറ്റുകളുണ്ടെന്നും സുധാകരൻ പറഞ്ഞു. മെറിറ്റ് നോക്കിയാണ് വിവിധ വിഷയങ്ങളിൽ കോൺഗ്രസ് പ്രതികരിക്കുന്നതെന്നും വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ ഗവർണ്ണർ എന്തുകൊണ്ട് കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്നെ അറിയിച്ചില്ലെന്ന് കാണിച്ചായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചത്. ഇത് ചട്ടലംഘനം ആണെന്നും ഗവർണർ രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തു പോയപ്പോൾ പകരം ചുമതല ആർക്കാണ് എന്നും അറിയിച്ചില്ല. മേലധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവർണർ കത്ത് അയച്ചിരുന്നത്. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രിക്കും അയച്ചിരുന്നു.

കേരളാ പൊലീസിന്റെ നടപടികളിലും അദ്ദേഹം വിമർശനമുന്നയിച്ചു. ജനങ്ങൾക്ക് അല്ലെങ്കിലേ ജീവിക്കാൻ സാധിക്കുന്നില്ലെന്നും അതിനിടയിലാണ് പൊലീസുകാരന്റെ നരനായാട്ടെന്നും കെപിസിസി പ്രസിഡൻറ് കുറ്റപ്പെടുത്തി. പൊലീസുകാർ അനുസരണയുള്ള മൃഗങ്ങളെ പോലെ തരംതാണുവെന്ന് കണ്ണൂരിൽ കുട്ടിയെ മർദിച്ച സംഭവത്തിലെ നടപടി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. കുട്ടിയെ മർദ്ദിച്ച സംഭവം സങ്കടകരമാണെന്നും ഇതിനെ കുറിച്ച് സിപിഎം നേതാക്കൾ പ്രതികരിച്ചത് മാന്യതയില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.


Full View

Governor has duty to inform concerned if Chief Minister and Govt make mistakes: K. Sudhakaran

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News