മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഇടപെട്ട് ഗവർണർ

ഈ വിവരം തന്നിൽ നിന്ന് മറച്ചുവെച്ചതിൽ ആശ്ചര്യം തോന്നുന്നുവെന്നും ഗവര്‍ണര്‍

Update: 2024-10-03 11:50 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണ്ണക്കടത്തിനും ഹവാല ഇടപാടിനും പിന്നിൽ ആരാണ് എന്നത് അറിയിക്കണമെന്നും ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പട്ടു. വാര്‍ത്താ സമ്മേളനത്തിലും അഭിമുഖത്തിലും പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഈ വിവരം തന്നിൽ നിന്ന് മറച്ചുവെച്ചതിൽ ആശ്ചര്യം തോന്നുന്നുവെന്നും കത്തിൽ പറയുന്നുണ്ട്. 

'കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് കേരള പോലീസ് 150 കിലോ സ്വർണവും 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ട്. ഈ പണമത്രയും കേരളത്തിലേക്ക് വരുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ്. ആർഎസ്എസിനോട് സിപിഎമ്മിന് മൃദുസമീപനം എന്നത് സ്വർണവും ഹവാലയും പിടികൂടിയ ഞങ്ങളുടെ സർക്കാരിനെതിരായ പ്രതികരണം മാത്രമാണ്' എന്നാണ് ദി ഹിന്ദുവിൽ മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തിൽ പറയുന്നത്.

പിന്നാലെ ജില്ലയെ അപമാനിക്കുന്നതിന് പുറമെ ഗുരുതര ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്ന വിമർശനമുയർന്നിരുന്നു. വിവാദമായതോടെ തന്റേതായി വന്ന അഭിമുഖം തെറ്റാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. പറയാത്ത കാര്യങ്ങളാണ് വളച്ചൊടിച്ച് അഭിമുഖത്തിൽ വന്നതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News