'ഒരു സുരക്ഷയും വേണ്ട, കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു': ഗവർണർ

കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നും ഗവർണർ ചോദിച്ചു

Update: 2023-12-18 06:42 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. കണ്ണൂർ ജില്ലയിൽ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ് തന്നെ പേടിപ്പിക്കാൻ ശ്രമിച്ചത്. കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന് ഗവർണർ ചോദിച്ചു. സി.പി.എം പ്രവർത്തകരെയാണ് സെനറ്റിലേക്ക് നിർദ്ദേശിച്ചതെങ്കിൽ അവർക്ക് സമ്മതമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

"നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല": ഗവർണർ പറഞ്ഞു. 

കേരള പോലീസിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കേരള പൊലീസ് കേരളത്തിലെ മികച്ച പൊലീസാണ്. പൊലീസിന് ജോലി ചെയ്യാൻ അനുവാദം നൽകാത്തതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News