ജി.എസ്.ടി നിയമ ഭേദഗതി ഓർഡിനന്‍സില്‍ ഒപ്പിട്ട് ഗവർണർ

ഒരാഴ്ച മുൻപാണ് സർക്കാർ ഓർഡിനൻസ് അയച്ചത്

Update: 2024-01-05 10:32 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം; സർക്കാരുമായുള്ള പോരിനിടെ ഓർഡിനെൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജി.എസ്.ടി നിയമ ഭേദഗതി ഓർഡിനൻസിനാണ് അംഗീകാരം നൽകിയത്. ഒരാഴ്ച മുൻപാണ് സർക്കാർ ഓർഡിനൻസ് അയച്ചത്. 

ഓര്‍ഡിനസില്‍ ഒപ്പിടാത്തതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഗവർണർക്കെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാരിന്റെയും മന്ത്രിസഭയുടേയും തീരുമാനങ്ങളനുസരിച്ച് പ്രവർത്തിക്കേണ്ടയാളാണ് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ രൂക്ഷമായ പോരാണ് കുറച്ച് കാലമായി നടന്നുകൊണ്ടിരിക്കുന്നത്.  പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും തമ്മില്‍ മുഖത്തോട് മുഖം നോക്കിയിരുന്നില്ല.

അതിനിടെ സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നെന്ന് ഗവർണർ. മുഖ്യമന്ത്രിയുമായി ഭിന്നതയില്ലെന്നും ഗവർണർ ഇന്ന്  പറഞ്ഞു. എന്നാൽ വിരുന്നിലേക്ക് മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ നേരിട്ട് ക്ഷണിക്കാത്തത് കൊണ്ടാണ് ഗവർണർ പങ്കെടുക്കാത്തതെന്നാണ് സൂചന. ക്ഷണക്കത്ത് തപാൽ മുഖേനയാണ് ഗവർണർക്ക് അയച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News