വഖഫ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു

നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പായിരുന്നു സഭയില്‍ ബില്ല് പാസാക്കിയത്.

Update: 2022-09-15 17:02 GMT
Advertising

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു. നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിച്ചുള്ള ഭേദഗതിക്കാണ് അംഗീകാരമായത്.

നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സഭയില്‍ ബില്ല് പാസാക്കിയത്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട മന്ത്രിസഭാ തീരുമാനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സമുദായ സംഘടനകളും ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും സര്‍ക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതോടെ അനുകൂല തീരുമാനമുണ്ടാവുമെന്ന് മുഖ്യമന്ത്രി സമുദായ സംഘടനകള്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുകയും വഖഫ് നിയമ ഭേദഗതി ബില്‍ സഭ എകെകണ്‌ഠ്യേന പാസാക്കുകയുമായിരുന്നു. ഇതിനാണ് ഇപ്പോള്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

12 ബില്ലുകളാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ളത്. ഇതില്‍ ലോകായുക്ത നിയമ ഭേദഗതിബില്ലും വി.സിമാരെ നിയമിക്കുന്നതില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിലും അദ്ദേഹത്തിന് അതൃപ്തിയുണ്ട്. ഈ രണ്ടിലും ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News