നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണറുടെ തീരുമാനം

എട്ട് ബില്ലുകളാണ് ഗവർണറുടെ പക്കലുണ്ടായിരുന്നത്. ഇതിൽ ഒപ്പിടണമെന്ന് നിരവധി തവണ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല

Update: 2023-11-28 16:05 GMT
Advertising

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്കയക്കാൻ ഗവർണറുടെ തീരുമാനം. ലോകായുക്താ നിയമഭേദഗതി, സർവകലാശാല ഭേദഗതി ബിൽ, സഹകരണഭേദഗതി ബിൽ എന്നിവ ഉൾപ്പെടെയാണ് രാഷ്ടര്പതിക്ക് വിട്ടത്.

പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. എട്ട് ബില്ലുകളാണ് ഗവർണറുടെ പക്കലുണ്ടായിരുന്നത്. ഇതിൽ ഒപ്പിടണമെന്ന് നിരവധി തവണ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല. ഇതോടെയാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ രണ്ട് ഹരജികൾ സമർപ്പിച്ചത്.


Full View
ജനങ്ങളുടെ മൗലികാവകാശം ഗവർണർ ലംഘിക്കുന്നുവെന്നതായിരുന്നു ഹരജിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതേതുടർന്നാണ് പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പിട്ടിരിക്കുന്നത്. ഇതിനുശേഷം ഏഴ് ബില്ലുകളുണ്ട്. ഈ ഏഴ് ബില്ലുകളാണ് ഇപ്പോൾ രാഷ്ട്രപതിക്ക് അയക്കാനായി ഗവർണർ തീരുമാനിച്ചിരിക്കുന്നത്. ലോകായുക്താ നിയമഭേദഗതി ബില്ലാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നാളെയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഇതിനിടെയാണ് ഗവർണറുടെ പുതിയ നീക്കം

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News