സര്‍ക്കാര്‍ നിര്‍ദേശം: ഗവ‍ര്‍ണറുടെ നിയമോപദേശകനും സ്റ്റാൻഡിങ് കോൺസിലും രാജിവെച്ചു

സർക്കാർ നിർദേശപ്രകാരമാണ് ഇരുവരും രാജി നൽകിയത്

Update: 2022-11-08 18:00 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണറുടെ നിയമോപദേശകൻ രാജിവെച്ചു. മുതിർന്ന അഭിഭാഷകൻ ജാജു ബാബു ആണ് രാജിവെച്ചത്. വി.സിമാർക്കെതിരായ ഹരജിയിൽ ഇന്നും ചാൻസലറെ പ്രതിനിധീകരിച്ച് ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഗവർണർക്കു കൂടി അറിയാവുന്ന കാര്യമായതിനാൽ രാജി നൽകുന്നുവെന്ന് കത്തിൽ അറിയിച്ചു. 2009 ഫ്രെബുവരി ആറ് മുതല്‍ ജാജു ബാബു ഗവർണറുടെ നിയമോപദേശകൻ ആയി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രിന്‍സിപല്‍ സെക്രട്ടറിക്കും രാജ്ഭവനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് ജാജു രാജി സമര്‍പ്പിച്ചത്. ജാജു ബാബുവിന്‍റെ ഭാര്യയും കേരള സർവകലാശാലയുടെ ചാൻസലറുടെ സ്റ്റാൻഡിങ് കൗൺസിലർ എം.യു വിജയലക്ഷ്മിയും ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. സർക്കാർ നിർദേശപ്രകാരമാണ് ഇരുവരും രാജി നൽകിയത്.  ഗവർണർക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് അഭിഭാഷകരെ പിന്‍വലിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News