അനുമതി കൂടാതെ വി.സിയുടെ ചുമതല ഏറ്റെടുത്തു; സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ്
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് സിസാ തോമസ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സി സിസതോമസിന് സർക്കാരിൻറെ കാരണം കാണിക്കൽ നോട്ടീസ്. അനുമതി കൂടാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്.
അതേസമയം നോട്ടീസിലെ ആരോപണങ്ങൾ നിഷേധിച്ച സിസാ തോമസ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രിയേയും പ്രിൻസിപ്പൽ സെക്രട്ടറിയേയും കാണാൻ ശ്രമിച്ചു. എന്നാൽ മന്ത്രി സ്ഥലത്തില്ലാത്തതിനാൽ കാണാൻ സാധിച്ചില്ലെന്നും സിസാ തോമസ് പറഞ്ഞു
അടുത്തിടെ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒടുവിൽ സിസയുടെ പരാതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തിരുവനന്തപുരത്ത് നിയമിക്കാൻ ഉത്തരവിടുകയായിരുന്നു. നേരത്തേ സർക്കാർ ശിപാർശ തള്ളിയാണ് സിസയെ സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതലയിൽ ഗവർണർ നിയമിച്ചത്.