നിപ : ഉറവിടം കണ്ടെത്താനായി കാട്ടുപ്പന്നികളെയും പരിശോധിക്കുന്നു

Update: 2021-09-08 01:02 GMT
Advertising

കോഴിക്കോട് നിപയുടെ ഉറവിടം കണ്ടെത്താനായി കാട്ടു പന്നികളെയും പരിശോധിക്കാനൊരുങ്ങുന്നു.വനംവകുപ്പിന്‍റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് കാട്ടുപന്നികളുടെ സാമ്പിളുകള്‍ ശേഖരിക്കും. കോഴിക്കോട് ജില്ലയിൽ രണ്ടാമതും നിപ റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.


നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്ത മംഗലത്ത് കാട്ടു പന്നികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് കാട്ടു പന്നികളെയും പരിശോധനക്ക് വിധേയമാക്കുന്നത്.നിപയുടെ ഉറവിടം കണ്ടെത്താനായി എത്തുന്ന പ്രത്യേക ദൌത്യ സംഘം ഇക്കാര്യവും പരിശോധിക്കും..ഇതിനു പുറമേ കോഴിക്കോട് ജില്ലയില്‍ രണ്ടാമതും നിപ വന്ന സാഹചര്യവും ആരോഗ്യ വകുപ്പ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.



ഇതിനിടെ നിപ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും സമീപ മേഖലകളിലുമായി മൂവായിരത്തിലഘികം വീടുകളില്‍ ആരോഗ്യവകുപ്പ് വളണ്ടിയര്‍മാര്‌ പരിശോധന നടത്തി.ഇതില്‍ 17 പേര്‍ക്ക് പനിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ഇവര്‍ക്ക് നിപ വന്ന് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് വിവരം.പ്രദേശത്ത് കേന്ദ്ര സംഘവും സന്ദര്‍ശനം തുടരുകയാണ്.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News