ദേശീയ, കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള ഗ്രേസ് മാർക്ക് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്; മീഡിയവൺ ഇംപാക്ട്

ആദ്യ ഉത്തരവ് പ്രകാരം ദേശീയ മത്സരങ്ങളിലെ പങ്കാളിത്തത്തിന് മാർക്ക് അനുവദിച്ചിരുന്നില്ല

Update: 2023-05-11 05:12 GMT
Editor : Jaisy Thomas | By : Web Desk

ഗ്രേസ് മാര്‍ക്ക് പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ്

Advertising

തിരുവനന്തപുരം: ദേശീയ, കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള ഗ്രേസ് മാർക്ക് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ് . മത്സരങ്ങളിൽ പങ്കെടുത്തവർക്ക് 22 മാർക്ക് നൽകും . ആദ്യ ഉത്തരവ് പ്രകാരം ദേശീയ മത്സരങ്ങളിലെ പങ്കാളിത്തത്തിന് മാർക്ക് അനുവദിച്ചിരുന്നില്ല. മീഡിയവൺ വാർത്തയെ തുടർന്നാണ് ഇടപെടൽ.



നിലവിൽ ഉണ്ടായിരുന്ന ഗ്രേസ് മാർക്ക് സംവിധാനപ്രകാരം അന്തർദേശീയ മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 25 ശതമാനം, 23 ശതമാനം, 21 ശതമാനം എന്നിങ്ങനെയായിരുന്നു മാർക്ക് നൽകിയിരുന്നത്. കണക്ക് പ്രകാരം വിജയികൾക്ക് എസ്.എസ്.എല്‍.സി,പ്ലസ് 2 പരീക്ഷകളിൽ 126 മുതൽ 160 വരെ മാർക്ക് ലഭിക്കുമായിരുന്നു. എന്നാൽ പുതുക്കിയ മാനദണ്ഡപ്രകാരം ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മാർക്ക് അനുവദിച്ചിട്ടുണ്ടായിരുന്നില്ല. പകരം മത്സരത്തിൽ പങ്കെടുത്തവർക്ക് 30 മാർക്ക് വീതം ലഭിക്കും.

ദേശീയതലത്തിൽ വിജയികളായവർക്ക് 11 മുതൽ 15 ശതമാനം വരെ മാർക്ക് നൽകിയിരുന്നത് 25 മാർക്ക് ആയി നിജപ്പെടുത്തിയിരുന്നു. ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് നൽകിയിരുന്ന 10 ശതമാനം മാർക്കും ഒഴിവാക്കിയിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News