പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ മുറിവ് കഴുകിയത് ഒരു മണിക്കൂർ കഴിഞ്ഞെന്ന് മുത്തച്ഛൻ

തെരുവുനായ കടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) ഇന്നലെ മരിച്ചത്.

Update: 2022-09-06 17:35 GMT
Advertising

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ മുറിവ് കഴുകിയത് നായ കടിച്ച് ഒരു മണിക്കൂർ കഴിഞ്ഞെന്ന് മുത്തച്ഛൻ. മീഡിയവൺ സ്പെഷ്യൽ എഡിഷനിലായിരുന്നു മുത്തച്ഛൻ പി.കെ ശശിയുടെ പ്രതികരണം.

തെരുവുനായ കടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) ഇന്നലെ മരിച്ചത്.

ആഗസ്ത് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്.

ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്‍ററിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വാക്സിന്‍ സ്വീകരിച്ച ശേഷം മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യനില ഗുരുതരമായത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

ചികിത്സാ പിഴവുണ്ടായെന്ന് കുടുംബം നേരത്തെയും ആരോപിച്ചിരുന്നു. കുട്ടിയെ പെരിനാട് ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞെന്ന് കുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News