വണ്ടർലാ കൈയ്യടക്കി ആനവണ്ടികൾ
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 സർവ്വീസുകളിൽ ആയിരത്തോളം യാത്രക്കാരാണ് ഉല്ലാസത്തിനായി വണ്ടർലായിൽ എത്തിയത്
Update: 2022-03-08 14:14 GMT
വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂർസിന്റെ ഭാഗമായി കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും വണ്ടർലായിലേക്ക് നടത്തിയ ഉല്ലാസ യാത്രക്ക് മികച്ച പ്രതികരണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 സർവ്വീസുകളിൽ ആയിരത്തോളം യാത്രക്കാരാണ് ഉല്ലാസത്തിനായി വണ്ടർലായിൽ എത്തിയത്.
കെഎസ്ആർടിസിയിൽ എത്തിയ യാത്രക്കാരെ വണ്ടർലാ പാർക്ക് മാനേജർ രവികുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.വണ്ടർലായുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി നടത്തുന്ന ആദ്യ ബഡ്ജറ്റ് ടൂർസ് സംരംഭമാണിത്. ഇതിന്റെ വിജയത്തോടെ കൂടുതൽ സർവ്വീസുകൾ വണ്ടർലായിലേക്ക് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.