'മ്യൂസിയത്തിനുള്ളിൽ തന്നെയുണ്ട്'; കാണാതായ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി
ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കാണാതായ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മ്യൂസിയത്തിനകത്ത് നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയതെന്നാണ് അധികൃതർ അറിയിച്ചത്. വലിയ രീതിയിലുള്ള പരിശോധനയും തിരിച്ചലും നടത്തിയിരുന്നു. അക്രമസ്വഭാവമുള്ള കുരങ്ങിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് ജീവനക്കാര്‍.
ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്. പെണ്‍ കുരങ്ങിനെയാണ് കാണാതായിരുന്നത്. ജൂണ്‍ അഞ്ചിന് തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് ജോഡിയിലെ പെണ്‍കുരങ്ങാണ് ചാടിപ്പോയത്. പുലര്‍ച്ചെ നന്തന്‍കോട് ഭാഗത്തെ തെങ്ങിന്‍ മുകളില്‍ കണ്ട കുരങ്ങ്, അതിനുശേഷം മൃഗശാലയിലേക്ക് തന്നെ എത്തിയെന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്.
മൃഗശാലയ്ക്കുള്ളിലെ മുളങ്കാട്ടില്‍ കുരങ്ങിനെ കണ്ടെങ്കിലും പിടികൂടാനായിട്ടില്ല. അക്രമ സ്വഭാവമുള്ള കുരങ്ങിനെ മയക്കുവെടിവച്ച് പിടികൂടാനാണ് നീക്കം. വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് കാണാനാകുന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് രണ്ടുതവണ ഹനുമാന്‍ കുരങ്ങുകള്‍ മൃഗശാലയില്‍ നിന്ന് ചാടിപ്പോയിരുന്നു. മൃഗശാലയ്ക്ക് പുറത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന മരച്ചില്ലകള്‍ കൃത്യസമയത്ത് വെട്ടിമാറ്റാത്തതാണ് കുരങ്ങുകള്‍ രക്ഷപ്പെടാന്‍ കാരണമായി പറയുന്നത്.