മാസ്ക് വെക്കാത്തതിന്‍റെ പേരിൽ മർദ്ദനം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മാസ്ക് വെച്ചില്ലെന്ന കുറ്റത്തിന് അജികുമാറിനെതിരെയും പൊലീസ് കേസെടുത്തു.

Update: 2021-08-26 06:13 GMT
Editor : ijas
Advertising

കോട്ടയത്ത് മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് യുവാവിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. കണ്ട്രോൾ റൂം ഗ്രേഡ് എസ്.ഐ എം.സി രാജുവിനെയാണ് സസ്പെൻഡ് ചെയ്തത്. മാസ്ക് വെച്ചില്ലെന്ന കുറ്റത്തിന് അജികുമാറിനെതിരെയും പൊലീസ് കേസെടുത്തു.

ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പള്ളം സ്വദേശിയായ അജിത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. മുഖം കഴുകാനായി മാസ്ക്ക് മാറ്റിയത് കണ്ട പൊലീസ് പെറ്റിയടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തതോടെ പൊലീസ് കൈയ്യേറ്റം ചെയ്തുവെന്നാണ് അജിത്തിന്‍റെ ആരോപണം. പൊലീസ് ജീപ്പിന്‍റെ ഡോറിനിടയിൽ വെച്ച് കാൽ ഞെരുക്കിയതിനെ തുടർന്ന് പൊട്ടലുണ്ടായെന്നും പരാതിയുണ്ട്.

പൊലീസിനെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി തന്നെ സംഭവത്തിൽ ഇടപെട്ടു. തുടർന്നാണ് കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ ആയ എം.സി രാജുവിനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാസ്ക് വെക്കാത്തതിന് പരാതിക്കാരനായ അജി കുമാറിനെതിരെയും കേസെടുത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News