ഹരിദാസ് വധക്കേസ്; നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല

Update: 2022-02-22 02:22 GMT
Advertising

ഹരിദാസ് വധക്കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്.

ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരിൽ നാലു പേരുടെ അറസ്റ്റാണ്  രേഖപ്പെടുത്തയാത്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ ബി ജെ പി മണ്ഡലം പ്രസിഡന്റും നഗരസഭയിലെ മഞ്ഞോടി വാർഡ് കൗൺസിലറുമായ കെ ലിജേഷ് നടത്തിയ പ്രസംഗവും വിവാദമായിരുന്നു. കൊലപാതകത്തിന് പിന്നാലെ ലിജേഷ് അടക്കം ഏഴ് ബിജെപി ആർഎസ്എസ് പ്രാദേശിക നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News