എ.കെ ശശീന്ദ്രന്‍ ഇടപെട്ട പീഡനക്കേസ്; പരാതിക്കാരി ഇന്ന് തന്നെ മൊഴി നല്‍കണമെന്ന് പൊലീസ്

വൈകിട്ട് 5.55ന് ഫോണില്‍ വിളിച്ചാണ് ആറു മണിക്കുശേഷം സ്റ്റേഷനിലെത്താന്‍ കുണ്ടറ പൊലീസിന്‍റെ നിര്‍ദേശം.

Update: 2021-07-20 13:29 GMT
Advertising

കൊല്ലം കുണ്ടറയിൽ എൻ.സി.പി നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പരാതിക്കാരിയോട് ആറു മണിക്ക് ശേഷം സ്റ്റേഷനിലെത്താന്‍ കുണ്ടറ പൊലീസിന്‍റെ നിര്‍ദേശം. ഇന്നു വൈകിട്ട് 5.55ന് ഫോണില്‍ വിളിച്ചാണ് യുവതിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

എന്നാൽ, വൈകിട്ട് ആറിനു ശേഷം മൊഴി നൽകാൻ പോകേണ്ടതില്ലെന്നാണ് യുവതിക്ക് ലഭിച്ച നിയമോപദേശം. പീഡന പരാതിയിൽ നേരത്തെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരാണ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. 

ജൂണ്‍ 28ാം തീയതിയാണ് എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജി.പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെ യുവതി സ്ത്രീപീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ യാതൊരു നടപടിയും പരാതിയില്‍ സ്വീകരിച്ചിരുന്നില്ല. സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിച്ചെന്ന വാര്‍ത്ത മീഡിയവണിലൂടെ പുറത്തുവന്നതോടെയാണ് അന്വേഷണ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News