ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മെഡിക്കൽ ബോർഡിലേക്ക് റേഡിയോളജിസ്റ്റിനെ നിയോഗിച്ചു

റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ചൊവ്വാഴ്ച ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മാറ്റിവെച്ചിരുന്നു.

Update: 2023-08-02 13:04 GMT
Advertising

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡിലേക്ക് റേഡിയോളജിസ്റ്റിനെ നിയോഗിച്ചു. എറണാകുളം ഗവൺമെന്റ് ആശുപത്രിയിലെ റേഡിയോളജിസ്റ്റാണ് മെഡിക്കൽ ബോർഡിലുണ്ടാവുക. മെഡിക്കൽ ബോർഡ് ഈ മാസം എട്ടിന് യോഗം ചേരും.

റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ചൊവ്വാഴ്ച ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മാറ്റിവെച്ചിരുന്നു. മുന്നറിയിപ്പില്ലാതെ യോഗം മാറ്റിയെന്നാരോപിച്ച് ഹർഷിന ഡി.എം.ഒ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് എട്ടാം തിയ്യതി വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് ആരോഗ്യവകുപ്പിന് പൊലീസിനും സമർപ്പിക്കുമെന്ന് ഡി.എം.ഒ ഉറപ്പ് നൽകിയിരുന്നു.

ഹർഷിനയുടെ ചികിത്സയുടെ ഭാഗമായി എടുത്ത എം.ആർ.ഐ സ്‌കാനിങ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിക്കാൻ റേഡിയോളജിസ്റ്റിന്റെ സേവനം ആവശ്യമാണ്. ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രിയിൽ റേഡിയോളജിസ്റ്റില്ല. ഇതിനെ തുടർന്ന് റേഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കണമെന്ന് ഡി.എം.ഒ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News