സിപിഎമ്മിനെ ഉപയോഗിച്ചുള്ള ആര്‍എസ്എസിന്റെ വിദ്വേഷ വീഡിയോയില്‍ സര്‍ക്കാര്‍ നടപടിയെടുക്കണം: പോപുലര്‍ ഫ്രണ്ട്

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിനെ ഉപയോഗപ്പെടുത്തി ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎമ്മിന് ബാധ്യതയുണ്ട്.

Update: 2022-03-23 16:18 GMT
Editor : rishad | By : Web Desk
Advertising

മുസ്‌ലിം വിദ്വേഷ പ്രചാരണത്തിനായി സിപിഎമ്മിനെ ഉപയോഗിക്കുന്ന ആര്‍.എസ്.എസിന്റെ നീക്കം അതീവ ഗൗരവതരമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി എ റഊഫ്. 

മുന്‍ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി എസ് അച്യുതാനന്ദന്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്താവന ഉപയോഗിച്ചാണ് ആര്‍എസ്എസ് പുതിയ നുണപ്രചരണം നടത്തുന്നത്. കേരളത്തില്‍ നിന്നും 32,000 കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന വ്യാജകഥയുണ്ടാക്കി 'ദ കേരളാ സ്‌റ്റോറി' എന്ന പേരില്‍ സിനിമയാക്കുകയാണ് ആര്‍എസ്എസ്. 

കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആയിരക്കണക്കിന് പെണ്‍കുട്ടികളെയാണ് കേരളത്തില്‍ നിന്നും കാണാതായിരിക്കുന്നതെന്നും ഇവരെ ഐഎസിലേക്ക് കടത്തിയെന്നുമുള്ള കല്ലുവച്ച നുണകളാണ് ട്രെയിലറില്‍ പറയുന്നത്. വി എസ് അച്യുതാനന്ദന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശമാണ് ഇതിന് ആധാരമായി ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവിനെ ഉപയോഗപ്പെടുത്തി ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സിപിഎമ്മിന് ബാധ്യതയുണ്ട്. ആര്‍എസ്എസ് എഴുതി നല്‍കിയ വിദ്വേഷ പ്രസ്താവന ഏറ്റുപറഞ്ഞ വി എസ്സിനെ തിരുത്താന്‍ സിപിഎം തയ്യാറാവണം. അത്തരമൊരു പ്രസ്താവന നടത്തിയതിന് വി എസ് പൊതുസമൂഹത്തോട് മാപ്പുപറയണം. അതല്ലെങ്കില്‍ നേതാവിന്റെ വാക്കുകള്‍ ദുരുപയോഗം ചെയ്തുവെന്നതിന്റെ പേരില്‍ ഹിന്ദുത്വ ഭീകരവാദികള്‍ക്ക് എതിരെയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുക്കണം.

പലപ്പോഴും മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് അനുകൂലമായ സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഹിന്ദുത്വ ആശയങ്ങള്‍ക്ക് വളരാനുള്ള എല്ലാ അവസരവും സിപിഎം ഒരുക്കിനല്‍കുന്നുണ്ട്. അതിന്റെ തെളിവാണിതെന്നതില്‍ സംശയമില്ല. കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കി ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപരവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ്സിന്റെ ആസൂത്രിത നീക്കത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കരുത്. വീഡിയോക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സി എ റഊഫ് ആവശ്യപ്പെട്ടു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News