സംസ്ഥാനത്ത് കനത്ത മഴ; തിരുവല്ലയിൽ 24 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ, കാസർകോട്ട് കാർ ഒഴുക്കിൽപ്പെട്ടു

വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2024-06-27 06:19 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: കേരളത്തില്‍ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും കനത്ത മഴ തുടരുകയാണ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

കാസർകോട് കുറ്റിക്കോൽ പള്ളഞ്ചിപ്പുഴയിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറോടൊയാണ് സംഭവം. രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. കൈവരി ഇല്ലാത്ത പാലത്തിലൂടെ പോകുമ്പോൾ കാർ പുഴയിലേക്ക് വീഴുകയായിരുന്നു. അതേസമയം തിരുവല്ലയിൽ 24 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

Watch Vide Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News