വടക്കൻ കേരളത്തിൽ തീവ്രമഴയെന്ന് മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Update: 2021-07-11 01:17 GMT
Advertising

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് വടക്കൻ കേരളത്തിൽ തീവ്രമഴക്കുള്ള മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച വരെ കനത്ത മഴ തുടരും. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിനാൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.

തൃശൂർ പൂമല അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കും. നിലവില്‍ 27.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 28 അടിയായി ഉയരുന്നതോടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News