മഴ; കോഴിക്കോട് അവധി പ്രധാനാധ്യാപകർക്ക് തീരുമാനിക്കാമെന്ന് കലക്ടർ
മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയുണ്ട്
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല. അവധി നൽകുന്ന കാര്യം പ്രധാനാധ്യാപകർക്ക് തീരുമാനിക്കാമെന്നാണ് കലക്ടർ അറിയിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അനുയോജ്യമായ തീരുമാനമെടുക്കാമെന്നും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ച് അവധി നൽകാമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് ജില്ലകിലാണ് അവധി. മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയുണ്ട്. ഇവിടെ പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. മുൻ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. കാസർകോടും കോളജുകൾക്ക് അവധി ബാധകമല്ല.