കനത്ത മഴ: പ്ലസ്‌വൺ പരീക്ഷ മാറ്റി
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ( ഒക്ടോബര്‍ 18ന് ) നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ( ഒക്ടോബര്‍ 18ന് ) നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ഇതുസംബന്ധിച്ച് സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈദ്യുതി ബോർഡിന്‍റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലസേചന വകുപ്പിന്‍റെ അണക്കെട്ടുകളിൽ പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശൂർ പീച്ചി എന്നിവിടങ്ങളിലും ചുവപ്പ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്