തെക്കൻ ജില്ലകളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും മരങ്ങള്‍ കടപുഴകി വീണു

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Update: 2022-04-04 14:53 GMT
Advertising

കടുത്ത ചൂടിന് ആശ്വാസമായി തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴ. ശക്തമായ കാറ്റില്‍ ചിലയിടത്ത് നാശനഷ്ടങ്ങളുണ്ടായി. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കനത്ത മഴയുണ്ടാകുമെന്ന് രണ്ട് ദിവസമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും മഴ ശരിക്കും പെയ്തത് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്. തിരുവനന്തപുരം നഗരത്തില്‍ രണ്ട് മണിക്കൂറോളം ശക്തമായ കാറ്റും മഴയും ഇടിയുമുണ്ടായി.

വിതുര കോട്ടിയത്തറയില്‍ വീടിന് മുകളിലേക്ക് മരം വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ആളപായമില്ല. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിന് മുകളില്‍ മരച്ചില്ല ഒടിഞ്ഞുവീണു.

വിഴിഞ്ഞം അടക്കമുള്ള തീരദേശ മേഖലയിലും കനത്ത മഴയായിരുന്നു. കൊല്ലം ചടയമംഗലം കുരിയോട് റബർ മരങ്ങൾ കടപുഴകി വീടിന് മുകളിൽ വീണു. കുരിയോട് സ്വദേശി ഷിബുവിന്റെ വീടിന് മുകളിലേക്കാണ് മരങ്ങൾ വീണത്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കീലോ മീറ്റര്‍ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. ബുധനാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News