'ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സമഗ്ര അന്വേഷണം വേണം'; എ.ഐ.വൈ.എഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകി

സിനിമാ മേഖലയിലെ ആഭ്യന്തര പ്രശ്ന പരിഹാര കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.

Update: 2024-08-20 09:53 GMT
AIYF will build houses for 10 families who have lost their homes in Mundakkai
AddThis Website Tools
Advertising

തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണവും തുടർ നടപടികളും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. മലയാള സിനിമാ മേഖലയിൽ ക്രിമിനൽവൽക്കരണവും മാഫിയാവൽക്കരണവും പിടിമുറുക്കിയിരിക്കുകയാണെന്നും അഭിനേതാക്കൾക്കും സംവിധായകാർക്കും ടെക്‌നീഷ്യൻസിനും എതിരെ വിലക്കുകൾ ഏർപ്പെടുത്തിയതിനെ കുറിച്ച് നേരത്തെ ഉയർന്ന പരാതികളും ചർച്ചകളും ശരിവെക്കുന്നതാണ് ഹേമ കമ്മീഷൻ റിപ്പോർട്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മലയാള സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന ചൂഷണം തടയുന്നതിനായി ആഭ്യന്തര പ്രശ്‌ന പരിഹാര കമ്മറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിനും ഒരു സ്‌പെഷ്യൽ ട്രിബ്യൂണൽ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി ജിസ്മോനും ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News