ഹേമകമ്മിറ്റി റിപ്പോർട്ട്; മന്ത്രി പി രാജീവിന്‍റെ വാദം തള്ളുന്ന കത്ത് പുറത്ത്
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ടെന്ന് ഡബ്ല്യൂസിസി പറഞ്ഞിട്ടുണ്ടെന്ന മന്ത്രി പി രാജീവിന്‍റെ വാദം തള്ളുന്ന കത്താണ് പുറത്തായത്
എറണാകുളം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടേണ്ടെന്ന് ഡബ്ല്യൂസിസി പറഞ്ഞിട്ടുണ്ടെന്ന മന്ത്രി പി രാജീവിന്‍റെ വാദം തള്ളുന്ന കത്ത് പുറത്ത്. ഡബ്ല്യൂസിസി ജനുവരി 21 ന് നൽകിയ കത്താണ് പുറത്ത് വന്നത്. കേസ് സ്റ്റഡിയും അതിജീവതകളുടെ പേരും സൂചനകളും ഒഴിവാക്കിക്കൊണ്ടുള്ള കണ്ടെത്തലുകൾ അറിയണം. സർക്കാർ പുറത്തു വിടുന്ന റിപ്പോർട്ടിന്റെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന കത്താണ് പുറത്ത് വന്നത്.
ദ ഇന്ത്യൻ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞത്. റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ട നിയമപരമായ ബാധ്യത സർക്കാരിനില്ല. റിപ്പോർട്ടിലെ നിർദേശങ്ങൾ നിയമവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും ഉടന്‍ അത് സാസ്കാരിക വകുപ്പിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.