ഡയാലിസിസ് ചലഞ്ചിൽ പങ്കുചേരാൻ അഭ്യർഥിച്ച് ഹൈബി ഈഡൻ എംപി

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുന്നത്

Update: 2022-02-23 14:49 GMT
Advertising

എരണാകുളം പാർലിമെന്‌റ് മണ്ഡലത്തിൽ 'ഡയാലിസിസ് ചലഞ്ച്' എന്ന പദ്ധതിയുമായി ഹൈബി ഈഡൻ എംപി. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

സൊസൈറ്റിയുടെ രക്ഷധികാരികൂടിയായ അഭിവന്ദ്യ, പിതാവ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന് കൈമാറിയാണ് പദ്ധതി ആരംഭിച്ചത്. ഇ എസ് എസ് എസ് ഡയറക്ടർ ഫാദർ മാർട്ടിൻ അഴിക്കകത്തിന്റെ മേൽ നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മാർച്ച് 15 മുതൽ ഡയാലിസിസുകൾക്കുള്ള അപേക്ഷകൾ എം. പി ഓഫീസിൽ സ്വീകരിക്കും. മുൻ ഡി. എം.ഒ ഡോ ജുനൈദ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അപേക്ഷകൾ വിശദമായി പരിശോധിച്ച് ഓരോരുത്തർക്കും നിശ്ചിത എണ്ണം സൗജന്യ ഡയാലിസിസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ഒരു ഡയാലിസിസ് സ്‌പോൺസർ ചെയ്യുന്നതിന് 750 രൂപയാണ്. ഇതുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിൽ കാണുന്ന അക്കൗണ്ട് നമ്പറുകളിലോ യു പി ഐ ക്യു ആർ കോഡ് വഴിയോ  പണം അടയ്ക്കാം. എറണാകുളം സോഷ്യൽ സർവീസ് സോസൈറ്റിയുടെ പേരിൽ പദ്ധതിയ്ക്ക് വേണ്ടി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News