ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് IVF ചികിത്സക്കായി പരോള്‍ അനുവദിക്കാന്‍ ഹൈക്കോടതി നിർദേശം
പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. പരാതിക്കാരുടെ ആവശ്യം ന്യായമാണെങ്കിൽ സാങ്കേതികത ചൂണ്ടിക്കാട്ടി കണ്ണടയ്ക്കാനാകുമോ എന്നും കോടതി ചോദിച്ചു.
Update: 2023-10-04 15:28 GMT


കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് IVF ചികിത്സക്കായി പരോള്‍ അനുവദിക്കാൻ ഹൈക്കോടതിയുടെ നിർദേശം. ജയിൽ ഡിജിപിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. പ്രതിയുടെ ഭാര്യ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. പരാതിക്കാരുടെ ആവശ്യം ന്യായമാണെങ്കിൽ സാങ്കേതികത ചൂണ്ടിക്കാട്ടി കണ്ണടയ്ക്കാനാകുമോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് പിവി.കുഞ്ഞികൃഷ്ണൻ്റെതാണ് ഉത്തരവ്.