കെ റെയിൽ എന്നെഴുതിയ തൂണുകൾ ഇടുന്നത് ഹൈക്കോടതി തടഞ്ഞു; ഭൂമി ഏറ്റെടുക്കാൻ ഇത്തരം അടയാളങ്ങൾ പാടില്ല
60 സെന്റീമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാനാവൂ എന്നും കോടതി പറഞ്ഞു. കോട്ടയം സ്വദേശികൾ നൽകിയ ഹരജിയിലാണ് നടപടി.
കെ റെയിലിന് ഭൂമി ഏറ്റെടുക്കുമ്പോൾ കെ റെയിൽ എന്നെഴുതിയ തൂണുകൾ ഇടുന്നത് ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കാൻ ഇത്തരം അടയാളങ്ങൾ പാടില്ല. നിയമപ്രകാരമുള്ള സർവേ തുടരാമെന്നും കോടതി പറഞ്ഞു.
60 സെന്റീമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാനാവൂ എന്നും കോടതി പറഞ്ഞു. കോട്ടയം സ്വദേശികൾ നൽകിയ ഹരജിയിലാണ് നടപടി. പദ്ധതി കടന്നുപോവുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹരജിക്കാർ. കേരള സർവേ ബോൺട്രീസ് ആക്ട് പ്രകാരം നടപടി തുടരാമെന്നും കോടതി പറഞ്ഞു.
കെറെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം സംസ്ഥാനത്ത് പലയിടത്തും ശക്തമായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ കെറെയില്‍ സംഘം മടങ്ങി. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ വിശദീകരിച്ചത്.കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്ന കല്ലിടലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധത്തിലേക്ക് എത്തിയത്.