കാണിക്കയായി ലഭിച്ച സ്വർണം ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ നിക്ഷേപിക്കാൻ ഹൈക്കോടതിയുടെ അനുമതി
സ്വർണത്തിൻ്റെ മൂല്യം കണക്കാക്കി ലഭിക്കുന്ന പലിശ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പേരിലുള്ള പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണം
Update: 2023-09-29 18:45 GMT
കൊച്ചി: തിരുവിതാംകൂർ ദേവസ്വംബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കാണിക്കയായി ലഭിച്ച സ്വർണം എസ്.ബി.ഐയുടെ ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിൽ നിക്ഷേപിക്കാൻ ഹൈക്കോടതിയുടെ അനുമതി. 535 കിലോ സ്വർണം നിക്ഷേപിക്കാനാണ് അനുമതി.
അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കാനാണ് ദേവസ്വം ബെഞ്ച് അനുമതി നൽകിയത്. സ്വർണത്തിൻ്റെ മൂല്യം കണക്കാക്കി ലഭിക്കുന്ന പലിശ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പേരിലുള്ള പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണം. ആ പണം ഉപയോഗിക്കുന്നത് കോടതി ഉത്തരവിൻ്റെ കൂടി അടിസ്ഥാനത്തിലായിരിക്കണമെന്നും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.