വടക്കഞ്ചേരി അപകടം: ഗതാഗത വകുപ്പ് ഉന്നതതല യോഗം ഇന്ന്

അപകടത്തെ കുറിച്ചുള്ള മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് യോഗം ചർച്ച ചെയ്യും.

Update: 2022-10-10 01:19 GMT
Advertising

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ രാവിലെ പത്തരയ്ക്കാണ് യോഗം.

അപകടത്തെ കുറിച്ചുള്ള മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാനും അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളും ചർച്ചയാകും. ഗതാഗത വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

ബസ് അപകടത്തിന്റെ അന്തിമ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണറാണ് മന്ത്രിക്ക് കൈമാറുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവുകളാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. ബസ് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കൂടുതൽ നടപടിയും ഉടൻ ഉണ്ടാകും.

റിമാൻഡിലുള്ള ടൂറിസ്റ്റ് ബസ് ഉടമ അരുൺ, ഡ്രൈവർ ജോജോ പത്രോസ് എന്ന ജോമോൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. ടൂറിസ്റ്റ് ബസ് വന്നിടിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ, യാത്രക്കാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.

അതേസമയം, ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള ഓപ്പറേഷൻ ഫോക്കസ്- 3 പരിശോധന നാലാം ദിവസവും തുടരുകയാണ്. ഇതുവരെ 2500 ഓളം ബസുകൾക്കെതിരെയാണ് നടപടി എടുത്തത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News