മലബാറിലെ ഹയർസെക്കൻഡറി സീറ്റ് പ്രതിസന്ധി; സംഘടനകൾ യോഗം ചേർന്നു

മലബാറിലാകെ നാൽപതിനായിരത്തിലധികം പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട്

Update: 2024-06-03 09:32 GMT
Advertising

മലപ്പുറം: മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമം നേരിടാൻ അപൂർവ സംഗമം നടന്നു. വിവിധ ജാതി, മത, സാമുദായിക സംഘടനകൾ മലപ്പുറത്ത് യോഗം ചേർന്നു. കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലിയാണ് യോഗം വിളിച്ചത്.

എൻ.എസ്.എസ് , എസ്.എൻ.ഡി.പി, കേരള ദളിത് ഫെഡറേഷൻ, ചേരമർ സംഘം, താമരശ്ശേരി രൂപത പ്രതിനിധി, സീറോ മലബാർ സഭ, സി.എസ്. ഐ സഭ , സമസ്ത കോഡിനേഷൻ കമ്മറ്റി, കേരള മുസ്ലിം ജമാഅത്ത്, കെ.എൻ.എം , വിസ്ഡം , കെ. എൻ. എം മർക്കസുദ്ദഅവ , ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടന പ്രതിനിധികൾ ഒന്നിച്ചിരുന്നു. മലപ്പുറത്ത് ചേർന്ന യോഗത്തിൻ്റെ അജണ്ട മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ മാത്രമാണ്. എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഭാവിതലമുറയുടെ വിദ്യാഭ്യാസ സംരക്ഷണത്തിനായി ഒന്നിച്ച് നീങ്ങാൻ യോഗത്തിൽ തീരുമാനിച്ചു.

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും, മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും ഉൾപ്പടെ പരാതി നൽകും. സമീപകാലത്തെങ്ങും ഒരേ ആവശ്യത്തിനായി ഇത്രയധികം സംഘടനകൾ ഒന്നിച്ചിരുന്നിട്ടില്ല. മലബാറിലാകെ നാൽപതിനായിരത്തിലധികം പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News