ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ

നടപടി പട്ടിക മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി

Update: 2024-04-12 16:20 GMT
Editor : ശരത് പി | By : Web Desk
Advertising

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലമാറ്റ പട്ടിക റദ്ദാക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. ഒരു മാസത്തിനകം കരട് പട്ടിക പ്രസിദ്ധീകരിക്കാനും ട്രൈബ്യൂണൽ നിർദേശിച്ചു. പട്ടിക മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി

ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിച്ച പട്ടിക അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.

തുടർന്ന് സ്ഥലംമാറ്റത്തിലെ തടസം നീക്കാൻ സർക്കാർ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സ്ഥലംമാറ്റത്തിനായി ഇറക്കിയ മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ കഴിയ്യില്ല, മാനദണ്ഡത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ വീണ്ടും അപേക്ഷ ക്ഷണിക്കേണ്ടതായി വരും എന്നതായിരുന്നു കടമ്പ. ട്രൈബ്യൂണൽ മുമ്പാകെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി സ്ഥലംമാറ്റം ഈ വർഷം തന്നെ നടത്താനായിരുന്നു സർക്കാർ തീരുമാനം. അധ്യാപകരുടെ മാതൃജില്ലയ്ക്ക് പുറത്തുള്ള സർവീസ് സീനിയോറിറ്റി പരിസര ജില്ലകളിലേക്ക് കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഏതാനും അധ്യാപകർ സമർപ്പിച്ച ഹരജിക്ക് പിന്നാലെയായിരുന്നു ഉത്തരവ് ട്രൈബ്യൂണൽ തടഞ്ഞത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News