ജാതകം ചേർന്നില്ല; വിവാഹം മുടങ്ങിയ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി
കാസർകോട് ചെമ്മനാട് സ്വദേശിനി മല്ലികയാണ് (22) മരിച്ചത്.
Update: 2022-07-12 10:09 GMT
കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതോടെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. കാസർകോട് ചെമ്മനാട് സ്വദേശിനി മല്ലികയാണ് (22) മരിച്ചത്. ജൂലൈ ഒന്നിന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് മരിച്ചത്. യുവതി പ്രണയത്തിലായിരുന്ന കുമ്പള സ്വദേശിയുമായുള്ള വിവാഹം വീട്ടുകാർ ആദ്യം സമ്മതിച്ചിരുന്നില്ലെങ്കിലും പിന്നീട് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജാതകം ചേരില്ലെന്ന ജോത്സ്യന്‍റെ പ്രവചനത്തോടെ വിവാഹം മുടങ്ങി.