'ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിച്ചാലും കേസ്': വിജ്ഞാപനമിറങ്ങി
ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയോ 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും
Update: 2023-05-24 16:30 GMT
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സ് വിജ്ഞാപനമിറങ്ങി. ഡോക്ടര്‍മാരെ വാക്കാല്‍ അപമാനിച്ചാല്‍ മൂന്ന് മാസം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ആണ് ശിക്ഷ. ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയോ 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയോ ലഭിക്കും.
ഇത്തരം കേസുകളില്‍ 2 മാസത്തിനുള്ളില്‍ പോലീസ് അന്വേഷണം പൂർത്തിയാക്കണം. അതു പോലെ വിചാരണ നടപടികള്‍ ഒരു വര്‍ഷത്തിനകവും പൂര്‍ത്തിയാക്കണം. വൈകിയാല്‍ കാരണങ്ങള്‍ കോടതി രേഖപ്പെടുത്തണം. കേസുകളുടെ നടത്തിപ്പിനായി സര്‍ക്കാരിന് ഓരോ ജില്ലയിലും സ്പെഷ്യല്‍ കോടതിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിക്കാവുന്നതാണ്.
updating