ഡിജിറ്റൽ തെളിവുകളും ആവശ്യം; ഹോട്ടലുടമ സിദ്ദീഖ് കൊലപാതകക്കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ്

കേസിലെ പ്രതികളായ ഷിബിലി, ഫർഹാന, ആഷിഖ് എന്നിവരുടെ റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ ഇന്ന് ഹാജരാക്കും

Update: 2023-06-23 04:59 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതക കേസിലെ പ്രതികൾക്കായി നടക്കാവ് പൊലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ നൽകുക. തിരൂർ പൊലീസ് അന്വേഷിച്ച കേസ് നടക്കാവ് പൊലീസിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

കേസിലെ പ്രതികളായ ഷിബിലി, ഫർഹാന, ആഷിഖ് എന്നിവരുടെ റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ പ്രതികളെ ഇന്ന് ഹാജരാക്കും. അഞ്ച് ദിവസത്തേക്കാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും പ്രതികളുമായി തെളിവെടുക്കാനുമാണിത്.

കൊലപാതകം ഹണിട്രാപ്പാണെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു. സിദ്ദീഖിനെ നഗ്നനാക്കി പണത്തിനായി ഭീഷണിപ്പെടുത്തി. ഇതിനിടയിലുള്ള തർക്കത്തിലാണ് ഷിബിലി ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

മെയ് 18നാണ് ഷൊർണൂരിൽനിന്ന് ഫർഹാന കോഴിക്കോട്ടുനിന്ന് എത്തുന്നത്. ഇതിനു പിന്നാലെ ആഷിഖും ട്രെയിനിലെത്തി. ഇവർ നഗരത്തിലെ 'ഡി കാസ' ഹോട്ടലിൽ റൂമെടുക്കുകയും ശേഷം സിദ്ദീഖ് ഇവിടെയെത്തുകയുമായിരുന്നു. റൂമിലെത്തിയ ശേഷം സംസാരം ആരംഭിക്കുകയായിരുന്നു. ഇതിനിടയിൽ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. പണം സംബന്ധിച്ചും സംഘം ഭീഷണിപ്പെടുത്തി. ഇതിനിടെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും സിദ്ദീഖ് നിലത്ത് വീഴുകയും ചെയ്തു. ഷിബിലി കൈയിൽ കത്തി കരുതിയിരുന്നു. ഇതുവച്ചാണ് ഇവർ ഭീഷണിപ്പെടുത്തിയത്.

എന്തെങ്കിലും സംഭവമുണ്ടാകുകയാണെങ്കിൽ അത് ചെറുക്കാനായി ഫർഹാന നേരത്തെ തന്നെ ചുറ്റിക കൈയിൽ കരുതിയിരുന്നു. ഷിബിലി ഈ ചുറ്റിക ഉപയോഗിച്ച് സിദ്ദീഖിന്‍റെ തലക്കടിച്ചു. ഇതിൽ തലയിൽ രണ്ട് ഗുരുതരമായ മുറിവുകളുണ്ട്. ആഷിഖ് സിദ്ദീഖിന്റെ നെഞ്ചിൽ ശക്തമായി ചവിട്ടി. ഇതിൽ സിദ്ദീഖിന്റെ വാരിയെല്ല് ഇളകി.

തുടർന്നും മൂന്നുപേരും ചേർന്ന് ആക്രമണം തുടരുകയായിരുന്നു. ഇതിൽ നെഞ്ചിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. ശ്വാസകോശത്തിലും വലിയ പരിക്കുകളുണ്ട്. ഇതിന്റെ ആഘാതത്തിൽ അധികം വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും എസ്.പി സുജിത് ദാസ് പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News