കെ.ടി ജലീലിന് കോടതിയിലും തിരിച്ചടി

ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നായിരുന്നു കോടതിയില്‍ ജലീലിന്‍റെ വാദം

Update: 2021-04-20 08:33 GMT
Editor : ubaid | Byline : Web Desk
Advertising

കെ.ടി ജലീലിന് കോടതിയിലും തിരിച്ചടി. ലോകായുക്താ ഉത്തരവിനെതിരായ ജലീലിന്റെ ഹരജി തള്ളി. ലോകായുക്താ ഉത്തരവിൽ അപാകതയില്ലെന്ന് കോടതി പറഞ്ഞു.  ജലീൽ സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഹരജി നിലനിൽക്കുന്നതല്ലെന്നും കോടതി വിലയിരുത്തി.

ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാൽ, ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നായിരുന്നു കോടതിയില്‍ ജലീലിന്‍റെ വാദം. തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തിൽ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ജലീലിന്‍റെ ആവശ്യത്തെ സർക്കാരും പിന്തുണച്ചിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീൽ ഹർജി നൽകിയതെങ്കിലും 13 ന് ഹർജിയിൽ വാദം തുടരുന്നതിനിടെയാണ് ജലീൽ രാജിവച്ചത്.

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News