കൊട്ടാരക്കരയിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടയില്‍ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പനവേലിവാര്‍ഡിലുള്ള നിരപ്പില്‍ എന്ന സ്ഥലത്താണ് മുനഷ്യ വിസര്‍ജ്ജ്യം തള്ളുന്നതിനിടയില്‍ ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞത്
കൊല്ലം കൊട്ടാരക്കരയിൽ കക്കൂസ് മാലിന്യം തള്ളുന്നതിനിടയില്‍ മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പഞ്ചായത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു.
കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പനവേലിവാര്‍ഡിലുള്ള നിരപ്പില്‍ എന്ന സ്ഥലത്താണ് മുനഷ്യ വിസര്‍ജ്ജ്യം തള്ളുന്നതിനിടയില്‍ ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടാതെന്നാണ് നിഗമനം. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പഞ്ചായത്ത് അംഗവും പ്രസിഡന്‍റും സ്ഥലത്തെത്തുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു.
വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പൊലിസ് കേസ് എടുക്കുകയും സി.ഐ. അഭിലാഷ് ഡേവിഡിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്‍റെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കാനാണ് പൊലീസിന്‍റെ നീക്കം.