'ഞാൻ മോദിക്കൊപ്പം, കാരണം മോദി ജനങ്ങൾക്കൊപ്പം': അലി അക്ബർ
"ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളു പിണറായി സർക്കാർ"
ഓക്‌സിജൻ ഉൽപ്പാദനത്തിൽ ഡൽഹി സർക്കാറിനെയും പിണറായി ഗവൺമെന്റിനെയും കുറ്റപ്പെടുത്തി സംവിധായകൻ അലി അക്ബർ. 2020 ഡിസംബറിൽ എട്ട് ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചിട്ടും അതു പണിയാതെ ഒന്നുമാത്രം പണിത് ജനങ്ങളെ കൊലയ്ക്ക് കൊടുക്കുയാണ് കെജ്‌രിവാൾ എന്നും അദ്ദേഹം ആരോപിച്ചു. മോദി തന്ന വാക്‌സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ലനമസ്‌കാരമെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലാണ് സംവിധായകന്റെ പ്രതികരണം.
അലി അക്ബറിന്റെ കുറിപ്പ്
മാതൃ ഭൂമി പറയില്ല, മോനോരമായോ ഏഷ്യാനെറ്റോ പറയില്ല...2020 ഡിസംബറിൽ 8 ഓക്‌സിജൻ പ്ലാന്റുകൾ മോദി അനുവദിച്ചിട്ടും അതുപണിയാതെ ഒന്നുമാത്രം പണിതു ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന കേജരിവാളിന്റെ ഭരണനേട്ടം... അതങ്ങിനെയാ കേരളവും ആ സൂത്രപ്പണി തുടരുന്നു...70 വർഷം ഭരിച്ചു മുടിച്ച കുടുംബ വാഴ്ചയായിരുന്നു ഇന്ന് ഭാരതത്തിലെങ്കിൽ, എന്താകുമായിരുന്നു എന്നാലോചിച്ചിട്ടുണ്ടോ.. ഇന്ന് ലോകത്തെവിടെനിന്നും അടിയന്തിര ഘട്ടത്തിൽ സാങ്കേതികത എത്തിക്കാൻ 24X7 എന്ന നിലയിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രമുണ്ട്... മോദിക്ക് മുൻപ് എന്തായിരുന്നു ഭാരതം എന്നും ഇന്ന് എന്താണ് ഭാരതം എന്നും തിരിച്ചറിയാത്തവരായി കമ്യുണിസ്റ്റുകളും, ജിഹാദികളും, അവരെ താങ്ങുന്ന മാമാ പത്രങ്ങളും മാത്രേയുള്ളു... മോദി നൽകിയ അന്നത്തിൽ അരിവാൾ ചുറ്റിക ഒട്ടിച്ചു കേമനായ ഒരുമുഖ്യമന്ത്രിയും, എന്തുപറഞ്ഞാലും നോട്ടടിച്ചുകൂടെ എന്ന് ചോദിക്കുന്ന കയറുപിരിയും ജയിക്കുന്നിടത്ത് സത്യം തോൽക്കുമെന്ന് കരുതരുത്... മോദി തന്ന വാക്‌സിനെടുത്ത് മോദിക്ക് താങ്ങുന്ന പിണറായിക്ക് നല്ലനമസ്‌കാരം...
ഓരോ ദുരന്തത്തിലും ബക്കെറ്റെടുത്ത് തെണ്ടുന്ന സർക്കാർ ഒന്നേയുള്ളു പിണറായി സർക്കാർ....
മലയാളിക്ക് മറവി നല്ലതാണ്....
മോദി വൈരാഗ്യം മൂത്ത് ജനങ്ങളെ കാലപുരിക്കയക്കുന്ന സകല പിന്തിരിപ്പന്മാർക്കും നടുവിരൽ നമസ്‌കാരം...
ഞാൻ മോദിജിക്കൊപ്പമാണ് കരണം മോദി ജനങ്ങൾക്കൊപ്പമാണ്...