'ദിലീപിന്‍റെ വീട്ടിൽ പോയിട്ടുണ്ട്, പണം ചോദിക്കാനല്ല'; വൈദികൻ വിക്ടറിന്‍റെ മൊഴി

ഫാദർ മുഖേനയാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതെന്നായിരുന്നു ദിലീപിന്‍റെ ആരോപണം

Update: 2022-04-27 09:46 GMT
Advertising

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനായി പണം ആവശ്യപ്പെട്ടെന്ന ദിലീപിന്റെ ആരോപണം തള്ളി ഫാദർ വിക്ടർ എവരിസ്റ്റസ്. ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്, എന്നാൽ പണം ചോദിക്കാനല്ലെന്നും മറ്റ് കാര്യങ്ങൾക്കായിരുന്നെന്നുമാണ് ക്രൈം ബ്രാഞ്ചിന് ഫാദർ വിക്ടർ നൽകിയ മൊഴി.  

ആഴാകുളം ഐ.വി.ഡി സെമിനാരി നടത്തിപ്പുകാരനായ ഫാദര്‍ വിക്ടർ എവരിസ്റ്റസ് ആലുവ പൊലീസ് ക്ലബിൽ എത്തിയാണ് മൊഴി നൽകിയത്. ദിലീപുമായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയന്ന് വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിൻറെ ലക്ഷ്യം. ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടർ ദിലീപിനെ കണ്ടിരുന്നു. ഫാദര്‍ മുഖേനയാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതെന്നായിരുന്നു ദിലീപിന്‍റെ ആരോപണം.

അതേസമയം, കേസിൽ രഹസ്യരേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി നിരീക്ഷിച്ചു. 'എ' ഡയറി രഹസ്യ രേഖയല്ല. ഇത് കോടതിയിൽ ദിനംപ്രതി നടക്കുന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നതാണ്. അത് ബഞ്ച് ക്ലർക്കാണ് തയ്യാറാക്കുന്നത്. രേഖകൾ ചോർന്നതിന് ജീവനക്കാർക്കെതിരെ തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News