'ജയിലിനകത്ത് സി.പി.എമ്മിന്‍റെ അപ്രമാദിത്വം'; യു.എ.പി.എ ചുമത്തി ജയിലിൽ അടച്ച ഇബ്രാഹിം ജാമ്യത്തിലിറങ്ങി
''സ്റ്റാന്‍ സ്വാമി അടക്കമുള്ളവരുടെ കാര്യത്തില്‍ സി.പി.എമ്മിന് മുതലക്കണ്ണീരാണ്. കേരളത്തിലെ ജയിലുകളില്‍ യു.എ.പി.എ ചുമത്തിയ രാഷ്ട്രീയ തടവുകാര്‍ക്ക് വലിയ മനുഷ്യാവകാശ ലംഘനമാണ് നേരിടേണ്ടി വരുന്നത്''
യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച ഇബ്രാഹിം ജാമ്യത്തിലിറങ്ങി. ജയിലിനകത്ത് സി.പി.എമ്മിന്‍റെ അപ്രമാദിത്വമാണെന്നും കണ്ണൂരിലെ ജയിലില്‍ വെച്ച് തന്നെ തല്ലാന്‍ വന്നിട്ടുണ്ടെന്നും ഇബ്രാഹിം പറഞ്ഞു. അവരുടെ നിലപാട് വളരെ മോശമാണ്. സ്റ്റാന്‍ സ്വാമി അടക്കമുള്ളവരുടെ കാര്യത്തില്‍ സി.പി.എമ്മിന് മുതലക്കണ്ണീരാണ്. കേരളത്തിലെ ജയിലുകളില്‍ യു.എ.പി.എ ചുമത്തിയ രാഷ്ട്രീയ തടവുകാര്‍ക്ക് വലിയ മനുഷ്യാവകാശ ലംഘനമാണ് നേരിടേണ്ടി വരുന്നത്. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിച്ചതിനാണ് തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നതെന്നും ഇബ്രാഹീം പറഞ്ഞു.
മനുഷ്യാവകാശ പ്രവർത്തകരോട് സംസ്ഥാന സർക്കാരിന്‍റെ നിലപാട് ഭീകരമാണെന്നും തന്നെ സഹായിക്കാനെത്തിയവരെ ജയിലധികൃതർ ജയിലിന് മുന്നിൽ നിന്ന് മാറ്റിയെന്നും ഇബ്രാഹിം മീഡിയവണിനോട് പറഞ്ഞു.
ഇത്രയും രോഗം കൊണ്ട് തളർന്ന തന്നെ ബാഗുകളുമായി അര കിലോ മീറ്റർ നടത്തിച്ചു. സഹായത്തിനു വന്നവരെ ജയിലിന് മുന്നിൽ നിന്ന് മാറ്റിയതായും പുറത്തിറങ്ങി മരിച്ചാലും കുഴപ്പമില്ലെന്ന നിലപാടാണ് ജയിൽ അധികൃതർക്കെന്നും ഇബ്രാഹീം പറഞ്ഞു. പുറത്തിറങ്ങാന്‍ സഹായിച്ച മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ഇബ്രാഹീം നന്ദി പറഞ്ഞു.