'ചെരക്കുക എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് മറ്റൊന്ന്'; വിവാദ പരാമർശത്തില്‍ ഉറച്ച് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ്

പരാമർശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇടുക്കിയില്‍ ഒരു ബാർബറും മാത്യുവിന്‍റെ മുടിവെട്ടില്ലെന്നായിരുന്നു ബാർബർ ബ്യൂട്ടീഷന്‍ അസോസിയേഷന്‍റെ നിലപാട്

Update: 2021-11-12 04:54 GMT
Editor : ijas
Advertising

ബാർബർ ബ്യൂട്ടീഷന്‍ അസോസിയേഷനെ ചൊടിപ്പിച്ച വിവാദ പരാമർശത്തില്‍ ഉറച്ച് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. 'മണ്‍മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണില്‍ പോലും കിടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ ചെരക്കാനല്ല നടക്കുന്നതെന്ന് സി.പി.എം ഓർക്കണം' എന്നായിരുന്നു മാത്യുവിന്‍റെ വാക്കുകള്‍. താന്‍ ഉദ്ദേശിച്ചത് ബാർബർമാരെയല്ല. തെറ്റിദ്ധരിച്ചവർ സ്വയം തിരുത്തണമെന്നാണ് മാത്യുവിന്‍റെ വാദം. നാടന്‍ ശൈലിയിലുള്ള വാക്കുകള്‍ മാത്രമായിരുന്നു അത്. ഒരു വിഭാഗത്തെയും വൃണപ്പെടുത്തുന്നത് തന്‍റെ സംസ്കാരമല്ല. പറഞ്ഞതില്‍ തെറ്റില്ലാത്തതിനാല്‍ പിന്‍വലിക്കുകയോ മാപ്പ് പറച്ചിലോ ഇല്ലെന്നാണ് സി.പി മാത്യുവിന്‍റെ പക്ഷം. ചുരയ്ക്കുക എന്ന പദം കൊണ്ട് ഉദ്ദേശിച്ചത് മറ്റൊന്നാണെന്നും മാത്യു വിശദീകരിച്ചു.

Full View

പരാമർശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഇടുക്കിയില്‍ ഒരു ബാർബറും മാത്യുവിന്‍റെ മുടിവെട്ടില്ലെന്നായിരുന്നു ബാർബർ ബ്യൂട്ടീഷന്‍ അസോസിയേഷന്‍റെ നിലപാട്. മാത്യുവിന്‍റെ മുടി വെട്ടാന്‍ കത്രിക തൊടില്ലെന്ന നിലപാടില്‍ നിന്ന് കെ.എസ്.ബി.എയും പിന്നോട്ടില്ല. കൂടുതല്‍ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് സംഘടന. വണ്ടിപ്പെരിയാറിലെ മുന്‍കാല കോണ്‍ഗ്രസ് പ്രവർത്തകന്‍ എം ബാലുവിന്‍റെ ബലികുടീരത്തിന് സമീപം കൊണ്ടുവന്നിട്ട മാലിന്യം നീക്കാത്തതില്‍ പ്രതിഷേധിച്ച് പറഞ്ഞ വാക്കുകളാണ് മാത്യുവിനെ വിവാദത്തില്‍ ചെന്നുചാടിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News