ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്തതിൽ ഗവർണർക്കെതിരെ പ്രതിഷേധം; ഇടുക്കിയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

ഇടുക്കിയിലെത്തുന്ന ഗവർണർ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിയിൽ പങ്കെടുക്കും

Update: 2024-01-09 04:10 GMT
Editor : Jaisy Thomas | By : Web Desk

ആരിഫ് മുഹമ്മദ് ഖാന്‍

Advertising

തിരുവനന്തപുരം: സർക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഇടത് മുന്നണിയുടെ രാജ് ഭവന്‍ മാർച്ച് ഇന്ന് നടക്കും.നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതിയിൽ ഒപ്പിടാത്തതിന് എതിരെയാണ് ഇടത് കർഷക സംഘടനകൾ മാർച്ച് ചെയ്യുന്നത്. കർഷക സംഘടനകൾ മാർച്ച് നടത്തുമ്പോൾ ഗവർണർ രാജ് ഭവനിൽ ഉണ്ടാകില്ല. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷണം സ്വീകരിച്ച് ഗവർണർ ഇടുക്കിയിലെത്തിയിട്ടുണ്ട്.

പാവപ്പെട്ട ജനങ്ങളെയും കർഷകരെയും ബാധിക്കുന്ന പ്രശ്നത്തിൽ ഗവർണർ സ്വീകരിച്ചിരിക്കുന്ന സമീപനം തിരുത്തണമെന്നാണ് ഇടത് കർഷകസംഘടനകളുടെ ആവശ്യം ബില്ലുമായി ബന്ധപ്പെട്ട് താന്‍ ചോദിച്ച ചോദിച്ച ചോദ്യങ്ങള്‍ക്ക് സർക്കാർ മറുപടി നല്‍കാത്തത് കൊണ്ടാണ് ഒപ്പിടാത്തതെന്ന ഗവർണറുടെ വാദത്തെ റവന്യൂവകുപ്പ് തള്ളിക്കളയുന്നുണ്ട്.ആരോ ആയച്ച പരാതി റവന്യു വകുപ്പിന് കൈമാറിയിട്ട് വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ നിലപാട്.

അതേസമയം നിയമസഭ ഏകകണ്ഡമായി പാസാക്കിയ ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ എൽ.ഡി.എഫ്‌.ഇടുക്കി ജില്ലാ കമ്മിറ്റി നടത്തുന്ന രാജ്ഭവൻ മാർച്ചും ഇന്ന് നടക്കും. ഇടുക്കിയിൽ ഹർത്താലിനും എൽ.ഡി.എഫ്. ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ ഇടുക്കിയിലെത്തുന്ന ഗവർണർ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിയിൽ പങ്കെടുക്കും. ഗവർണറെത്തുന്ന പശ്ചാത്തലത്തിൽ പോലീസ് സുരക്ഷയും വർധിപ്പിച്ചു. ഇന്നലെ ജില്ലയിലുടനീളം എൽ.ഡി.എഫ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News