മറയൂരിൽ നിന്ന് മാറാതെ പടയപ്പ; ആനയെ കാട് കയറ്റണമെന്ന് നാട്ടുകാർ

പാമ്പൻമലയിൽ എത്തിയ പടയപ്പ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്.

Update: 2023-08-03 05:08 GMT
Editor : anjala | By : Web Desk
Advertising

ഇടുക്കി: മറയൂരിലെ ജനവാസ മേഖലയിൽ നിന്ന് മാറാതെ പടയപ്പ എന്ന കാട്ടാന. കഴിഞ്ഞ രണ്ടു ദിവസമായി തലയാറിലെ ആന തോട്ടം മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് പടയപ്പ. പകൽ സമയത്തും ലയങ്ങൾക്ക് സമീപം ആന എത്തുന്നുണ്ട്. ആനയെ ഉൾവനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.

മൂന്നാറിലെ പലഭാ​ഗങ്ങളിലായി തമ്പടിച്ചിരുന്ന പടയപ്പ കഴിഞ്ഞ ഒരു മാസകാലമായി മറയൂരിൽ തന്നെയാണ് ഉളളത്. മറയൂർ ചട്ടമൂന്നാർ ​ഭാ​ഗത്തും പടയപ്പ എത്താറുണ്ട്. പാമ്പൻമലയിൽ എത്തിയ പടയപ്പ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. പകൽ സമയത്ത് പോലും ലയങ്ങൾക്ക് സമീപം എത്തുന്നു എന്നതാണ് പ്ര​ദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. തേയില തോട്ടത്തിനു സമീപം നിലയുറപ്പിച്ചതിനാൽ തോട്ടം തൊഴിലാളികൾക്ക് പണി എടുക്കുന്നതിനോ ലയങ്ങളിൽ കഴിയാനോ പറ്റുന്നില്ല. 

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News