എൽദോസ് കുന്നപ്പിള്ളി തെറ്റുകാരനെങ്കിൽ കോൺഗ്രസിൽനിന്ന് പുറത്താക്കും: സുധാകരൻ

എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചാൽ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Update: 2022-10-12 10:48 GMT
Advertising

തിരുവനന്തപുരം: തെറ്റുകാരനെന്ന് കണ്ടെത്തിയാൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അന്വേഷണത്തിനായി ഒരു കമ്മീഷനേയും പാർട്ടി വെക്കില്ല. എൽദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചാൽ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന അധ്യാപികയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കോവളം പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതിചേർത്തിട്ടുണ്ട്.

അതിനിടെ എംഎൽഎക്കെതിരായ പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയതായി പരാതിക്കാരിയായ യുവതി പറഞ്ഞു. പലരും ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അവരുടെ പേര് പറയാനാകില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഹണിട്രാപ്പിൽ പെടുത്തുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News