ഐഎഫ്എഫ്കെ: ദൃശ്യ മാധ്യമ പുരസ്കാരം മീഡിയവണിന്
സമഗ്ര റിപ്പോർട്ടിങ്ങിനാണ് മീഡിയവണിന് പുരസ്‌കാരം
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ ദൃശ്യമാധ്യമ പുരസ്‌കാരം മീഡിയവണിന്. സമഗ്ര റിപ്പോർട്ടിംഗിനാണ് പുരസ്‌കാരം.
അച്ചടി മാധ്യമവിഭാഗത്തിൽ ദേശാഭിമാനിയാണ് പുരസ്‌കാരത്തിനർഹരായത്. അച്ചടി മാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മലയാള മനോരമയിലെ ടി ബി ലാൽ നേടി. ഈ വിഭാഗത്തിലെ ജൂറി പരാമർശത്തിനു ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ കെ ബി പാർവണ അർഹയായി.
ഏഷ്യാനെറ്റ് ന്യൂസിലെ എയ്ഞ്ചൽ മേരി മാത്യുവാണ് ദൃശ്യ മാധ്യമരംഗത്തെ മികച്ച റിപ്പോർട്ടർ. 24 ന്യൂസിലെ കെ ഹരികൃഷ്ണന് ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ഓൺലൈൻ വിഭാഗത്തിൽ ദി ഫോർത്തിനാണ് പുരസ്ക്കാരം. ആകാശവാണിയാണ് മികച്ച റേഡിയോ. ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് റേഡിയോ മിർച്ചി 98 .3 അർഹമായി.
ദി ന്യൂ ഇന്ത്യൻ എക്സ് പ്രസിലെ വിൻസെൻറ് പുളിക്കൻ ആണ് അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രാഫർ. ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനായി മാതൃഭൂമി ന്യൂസിലെ പ്രേം ശശിയെ തിരഞ്ഞെടുത്തു. അച്ചടി മാധ്യമ വിഭാഗത്തിലെ മികച്ച ഫോട്ടോഗ്രഫി വിഭാഗത്തിൽ ദേശാഭിമാനിയിലെ മിഥുൻ അനിലാ മിത്രൻ പ്രത്യേക ജൂറി പരാമർശം നേടി.