പാലക്കാട്ട് സർക്കാർ ആശുപത്രിയിൽ കോവിഡ് ടെസ്റ്റിന് പണപ്പിരിവ്
വിവാദമായതോടെ പണപ്പിരിവ് നിർത്തിവയ്ക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു
Update: 2021-05-09 09:57 GMT
കോവിഡ് ചികിത്സയ്ക്ക് എത്തുന്നവരിൽനിന്ന് പണപ്പിരിവ് നടത്തി സർക്കാർ ആശുപത്രി. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് അനധികൃത പണപ്പിരിവ് നടന്നത്.
ഒരാളിൽനിന്ന് 100 രൂപ വീതമാണ് ആശുപത്രി ഈടാക്കിയിരുന്നത്. സംഭവം വിവാദമായതോടെ പണപ്പിരിവ് നിർത്തിവയ്ക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് പരിശോധനയ്ക്കായുള്ള തിരക്ക് നിയന്ത്രിക്കാനാണ് പണപ്പിരിവ് ഏർപ്പെടുത്തിയതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.