കൊല്ലത്ത് പത്ത് ലക്ഷത്തിലധികം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്

Update: 2023-09-26 01:59 GMT
Advertising

കൊല്ലം: കൊല്ലത്ത് പത്ത് ലക്ഷത്തിലധികം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. കേസിൽ പുന്തളത്താഴം സ്വദേശി ഷാജഹാനെ അറസ്റ്റ് ചെയ്തു.

പുന്തലത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ഷാജഹാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്‌സൈസ് പിടികൂടിയത്. കിടപ്പുമുറിയിൽ 40 ചാക്കുകളിലായി 850 കിലോ പുകയില ഉൽപ്പന്നങ്ങളാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. ഏകദേശം 10 ലക്ഷത്തിലധികം രൂപയുടെ ഉത്പന്നങ്ങളാണ് കണ്ടെടുത്തത്.

തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി ലോറിയിലാണ് ഇയാൾ പുകയില ഉൽപ്പന്നങ്ങൾ ജില്ലയിലേക്ക് എത്തിക്കുന്നത്. കുണ്ടറയിൽ എത്തുന്ന ലോറിയിൽ നിന്നും പുകയില ഉൽപ്പന്ന ചാക്കുകൾ ഇരുചക്ര വാഹനങ്ങളിലാക്കി ഇയാൾ വാടകവീട്ടിൽ എത്തിക്കും. ചെറുകിടക്കാരെ ലക്ഷ്യമിട്ടാണ് കച്ചവടം. എക്‌സൈസ് പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് ഇരവിപുരം പോലീസും കേസിൽ കൂടുതൽ അന്വേഷണം നടത്തും.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News