ഇടുക്കിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

കഴുത്തിനു വെട്ടാനായിരുന്നു പ്രതിയുടെ ശ്രമം, ഇത് തടയാനുള്ള ശ്രമത്തിലാണ് ഗീതുവിന്റെ കൈക്ക് പരിക്കേറ്റത്

Update: 2023-09-11 14:56 GMT
Editor : abs | By : Web Desk
Advertising

ഇടുക്കി: മുണ്ടിയെരുമയിൽ യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. മുണ്ടിയെരുമ സ്വദേശി ഗീതുവിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഗീതുവിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി പാമ്പാടുംപാറ സ്വദേശി വിജിത്തിനെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

യുവതി വീട്ടിൽ തനിച്ചുള്ള സമയത്താണ് വിജിത്ത് അക്രമം നടത്തിയത്. കഴുത്തിനു വെട്ടാനായിരുന്നു പ്രതിയുടെ ശ്രമം ഇത് തടയാനുള്ള ശ്രമത്തിലാണ് ഗീതുവിന്റെ കൈക്ക് പരിക്കേറ്റത്. ഗീതുവിന്‌റെ നാല് വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്ബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിജിത്തിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഇതിന് മുൻപും പ്രതി ഗീതുവിനെതിരെ ആക്രമം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ലഹരി ഉപയോഗിക്കുന്നതിനൊപ്പം പ്രതിക്ക് ലഹരി വസ്തുക്കളുടെ വിൽപനയുമുണ്ടെന്നും നാട്ടുകാർ പറഞ്ഞു. വിജിത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News